ഒടുവില്‍ പണം കായ്ക്കുന്ന മരം കണ്ടെത്തി; സംഭവം ഇതാണ്
പണം കായ്ക്കുന്ന മരം...എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂ റോ പി ലെ വെ യി ൻ സി ലു ള്ള വി നോ ദ സ ഞ്ചാ ര മേ ഖ ല യാ യ പോ ർ ട്ടി മി റി യോ ണ് എ ന്ന ഗ്രാ മ ത്തി
പണം കായ്ക്കുന്ന മരം...എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂറോപിലെ വെയിൻസിലുള്ള വിനോദ സഞ്ചാര മേഖലയായ പോർട്ടിമിറിയോണ് എന്ന ഗ്രാമത്തില്‍ ഇങ്ങനെ ഒരു മരം ഉണ്ടത്രേ.
വളഞ്ഞ് വളരുന്ന ഈ മരത്തിന്റെ തടിയിലെല്ലാം നാണയങ്ങൾ ഉണ്ട്. ഒറ്റ നോട്ടത്തിൽ മരത്തിൽ കായ്ച്ചതാണെന്നു തോന്നുന്ന ഈ മരത്തിലുള്ള നാണയങ്ങൾ മനുഷ്യർ കുത്തിവച്ചതാണ്. ഇവിടെയുള്ള ഏഴു മരങ്ങൾ ഇത്തരത്തിൽ നാണയങ്ങൾക്കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ആചാരങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിൽ ആളുകൾ ചെയ്യുന്നതു പോലെ തങ്ങളുടെ രോഗം മാറാനാണ് ആളുകൾ ഈ മരത്തിൽ നാണയങ്ങൾ കുത്തി വയ്ക്കുന്നത്.

ഇവിടെയുള്ള പ്രദേശവാസികളെ കൂടാതെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരത്തിൽ നാണയങ്ങൾ മരത്തിൽ കുത്തിവയ്ക്കാറുണ്ട്. മരത്തിൽ തറച്ചിരിക്കുന്ന നാണയങ്ങൾ ആരെങ്കിലും വലിച്ചൂരിയാൽ അവർക്ക് രോഗം വരുമെന്നും ഇവിടുള്ളവർ വിശ്വസിക്കുന്നു. 18ാം നൂറ്റാണ്ടു മുതലേ ഇവിടെ മരത്തിൽ നാണയം തറക്കുന്ന ആചാരം നിലനിൽക്കുന്നതാണ്.