കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനെട്ടാം സ്വര്‍ണനേട്ടവുമായി ഇന്ത്യ; മേരി കോമിനു പുറമേ ഗൗരവ് സോളങ്കിക്ക് സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്ഞിയായി മേരി കോം. ബോക്‌സിംഗില്‍ 45-48 കിലോഗ്രാം വനിതാ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനെട്ടായി. 18 സ്വര്‍ണവും 11 വെള്ളിയും 14

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനെട്ടാം സ്വര്‍ണനേട്ടവുമായി ഇന്ത്യ;  മേരി കോമിനു പുറമേ ഗൗരവ് സോളങ്കിക്ക് സ്വര്‍ണ്ണം
kom-1

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്ഞിയായി മേരി കോം. ബോക്‌സിംഗില്‍ 45-48 കിലോഗ്രാം വനിതാ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനെട്ടായി. 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമത്താണ് സ്വര്‍ണ്ണം നേടിയത്. പുരുന്മാരുടെ 49 കിലോ വിഭാഗത്തില്‍ അമിത് വെള്ളി നേടി.പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണ്ണം നേടി. ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സഞ്ജീവ് സ്വര്‍ണ്ണം നേടിയത്. ഇതോടെ 20 സ്വര്‍ണ്ണവും 12 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ 26 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

നേരത്തെ വനിതകളുടെ ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോം സ്വര്‍ണ്ണം ചൂടിയിരുന്നു. അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രീസ്റ്റീന ഒകുഹാരെയെ ഇടിച്ചിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിസില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്. എതിരാളിയെ 5-0 ന് ഇടിച്ചിട്ടാണ് മേരികോം ഇന്ത്യന്‍ ഇടിമുഴക്കമായത്.

ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്. അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ