'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

Share
'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്.

തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഐഎഫ്എഫ്കെയുടെ ജൂറി അംഗമാണ് ചലച്ചിത്രപ്രവർത്തക. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കായി മുറിയിലേക്കു വരാൻ സംവിധായകൻ ചലച്ചിത്രപ്രവർത്തകയോട് ആവശ്യപ്പെടുകയും മുറിയിലേക്ക് കയറിയ ഉടനെ ഇവരെ കടന്നുപിടിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി പൊലീസിന് കൈമാറി. പരാതിയിൽ കന്റോൺമെന്റ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആദ്യഘട്ടമായി ചലച്ചിത്രപ്രവർത്തയുടെ മൊഴിയും രേഖപ്പെടുത്തി.

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു