കോവിഡ് 19 ആലപ്പുഴയിൽ പത്ത് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ചു; വിവാഹം വിപുലമായി നടത്തിയവർക്കെതിരെ കേസെടുത്തു

Share

ആലപ്പുഴ: കൊവിഡ് 19 രോ​ഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ പത്ത് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ചു. കല്ല്യാണം, യോഗങ്ങൾ, പരിശീലനം, സെമിനാർ, പ്രാർത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 10 പേരിൽ കൂടുതൽ ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം ആലപ്പുഴ ടൗൺ ഹാളിൽ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജാഗ്രതാ നിർദേശം പാലിക്കാതെ വിവാഹം വിപുലമായി നടത്തിയവർക്കെതിരെ കേസ് എടുത്തു. മാർച്ച് 15 ന് ഷമീർ അഹമ്മദ് എന്നയാളുടെ മകളുടെ വിവാഹമാണ് സർക്കാരിന്റെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് നടന്നത്.

ഇദ്ദേഹത്തിന് തഹസിൽദാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 60 പേരിൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേരുകയും ചെയ്തു.തുടർന്ന് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്