ആ ''കസ്റ്റഡി സെല്‍ഫി” യുടെ യാഥാര്‍ഥ്യം ഇതായിരുന്നു

കസ്റ്റഡി സെല്‍ഫി എന്ന പേരില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം രണ്ട് പൊലീസുകാര്‍ക്കിടയില്‍ നിന്നുള്ള ദിലീപിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആ ''കസ്റ്റഡി സെല്‍ഫി” യുടെ യാഥാര്‍ഥ്യം ഇതായിരുന്നു
custody-selfie

കസ്റ്റഡി സെല്‍ഫി എന്ന പേരില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം രണ്ട് പൊലീസുകാര്‍ക്കിടയില്‍ നിന്നുള്ള ദിലീപിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദിലീപിനെ റിമാന്‍ഡ് ചെയ്ത് കൊണ്ടുപോകുന്ന സമയത്തും, ഈ സെല്‍ഫിയിലും ഒരേ കളര്‍ ഷര്‍ട്ടാണ് ദിലീപ് ഇട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലും ദിലീപിന് വിഐപി പരിഗണന എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് സെല്‍ഫിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നത്.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പഴയൊരു സെല്‍ഫി കഷ്ടത്തിലാക്കിയതു രണ്ടു  പൊലീസുകാരെയാണ്. കാരണം ഈ സെല്‍ഫി എടുത്തത് ദിലീപ് പോലിസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ അല്ല എന്നതാണ് സത്യം.

എന്നാല്‍ സെല്‍ഫി വിവാദമായി പടര്‍ന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപിനൊപ്പം സെല്‍ഫിയിലുള്ള ഒരു പൊലീസുകാരന്‍. കൂട്ടാകാരെ ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ ആണ്. കസ്റ്റഡിയിലെ സെല്‍ഫി എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമാ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുടയില്‍ വന്നപ്പോള്‍ എടുത്തതാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്