വിമാന റാഞ്ചികള്‍ക്ക് ഇനി മുതല്‍ ഇന്ത്യയി

വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ആന്റി ഹൈജാക്ക് ബില്‍ 2016 ലോക്‌സഭ പാസാക്കി.നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ ഇതോടെ പ്രാബല്യത്തില്‍ വന്നു.

വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ആന്റി ഹൈജാക്ക് ബില്‍ 2016 ലോക്‌സഭ പാസാക്കി.നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ ഇതോടെ പ്രാബല്യത്തില്‍ വന്നു. യാത്രക്കാരെ ഭീഷണിപെടുത്തിയോ ,അല്ലാതെയോ വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഏതു ശ്രമവും റാഞ്ചലായി കണക്കാക്കും. വിമാന റാഞ്ചലിനിടെ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കും. വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നവര്‍, പ്രേരണ നല്‍കുന്നവര്‍, റാഞ്ചല്‍ ഭീഷണി മുഴക്കുന്നവര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വരെ നല്‍കാനുള്ള കര്‍ശന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചാണ് പുതിയ നിയമം തയാറാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.

 പുതിയ നിയമം അനുസരിച്ച് വിമാന റാഞ്ചല്‍ രാഷ്ട്രീയ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ട വിമാന റാഞ്ചല്‍ കേസിലെ പ്രതികളെ ബന്ധപ്പെട്ട രാജ്യം ആവശ്യപ്പെടുന്ന മുറക്ക് കൈമാറാമെന്നും നിയമം പറയുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ