റിലീസിന് മുന്പേ ധോണി ചിത്രം വാരിക്കൂട്ടിയത് 60 കോടി

മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുമ്പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി.

റിലീസിന് മുന്പേ ധോണി ചിത്രം വാരിക്കൂട്ടിയത് 60 കോടി
untoldstory

മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുമ്പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി. 80 കോടി രൂപ മുടക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.എങ്ങനെയെന്നോ ,45 കോടി സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വകയില്‍. 15 കോടി ചിത്രവുമായി സഹകരിച്ച ബ്രാന്‍ഡുകള്‍ വഴിയും.

ഒരു ക്രിക്കറ്റ് താരത്തിന്‍റെ ജീവിത കഥയെ ആസ്പദമാക്കി ഇത്ര മുതല്‍മുടക്കോടെ ഒരു സിനിമ ഇറങ്ങുന്നത് ഇതാദ്യമായാണ്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്ത് സിങ് രജ്പുത്താണ് നായകന്‍. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത ചില ഏടുകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്പയേഡ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു