ചലച്ചിത്ര സംവിധായകന്‍ ടിഎസ് മോഹനന്‍ അന്തരിച്ചു

Share

കൊച്ചി: കഥാകൃത്ത്, തിരക്കഥരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധനേടിയ ടി. എസ് മോഹനന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്‍, ബെല്‍റ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹന്‍.

1979 ല്‍ സംവിധാനം ചെയ്ത ലില്ലിപ്പൂക്കള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് ചെയ്ത വിധിച്ചതും കൊതിച്ചതും എന്ന ചിത്രം ബോക്‌സോഫീസില്‍ വൻ വിജയം നേടിയിരുന്നു.1983 ല്‍ സുകുമാരന്‍, രതീഷ്, ഉണ്ണിമേരി എന്നിവര്‍ അഭിനയിച്ച ബെല്‍റ്റ് മത്തായി അദ്ദേഹത്തിന്റെ മറ്റൊരു വിജയ ചിത്രമായിരുന്നു.

പ്രേംനസീര്‍, ബാലന്‍ കെ നായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ശത്രു 1985ല്‍ റിലീസ് ചെയ്തു. ഇന്ദ്രജിത് ക്രിയേഷന്‍സിന്റെ ബാനറില്‍ നടന്‍ സുകുമാരന്‍ നിര്‍മ്മിച്ച പടയണിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുകുമാരന്‍, ദേവന്‍, ശോഭന എന്നിവര്‍ അഭിനയിച്ചിരുന്നു, ഇതില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് നടൻ ഇന്ദ്രജിത്ത് ആണ്. തുടര്‍ന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങള്‍ ടി എസ് മോഹനന്‍ സംവിധാനം ചെയ്തു. 1993 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ സിദ്ധീക്ക്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു