ഓൺലൈൻ ക്ലാസ് സമ്മർദം: എട്ടാം ക്ലാസുകാരിയുടെ കുടലിൽ നിന്നു നീക്കിയത് ഒരു കിലോ മുടി!

Share

ചെന്നൈ∙ ഓൺലൈൻ ക്ലാസുകളുടെ സമ്മർദത്തെ തുടർന്ന് ഒരു വർഷത്തോളം തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയുടെ കുടലിൽ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്. റപുൻസൽ സിൻഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതു മുതൽ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലിൽ നിന്നുള്ള മറ്റു വസ്തുക്കളും ചേർന്നു പന്തിന്റെ രൂപത്തിൽ ആകുകയായിരുന്നു.

വില്ലുപുരം സ്വദേശിനിയായ കുട്ടിയെ പിന്നീടു കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണു കുടലിൽ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ചു കുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്നാണു പെൺകുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടർമാർ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ