ഡോ. കെ.പി. ജോർജ് അന്തരിച്ചു

Share

കോട്ടയം: ഡോ. കെ.പി. ജോർജ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി നൽകുന്ന പ്രത്യേക കോളത്തിലൂടെ ഏറെ ശ്രദ്ധേയനാണ്.

1928 ൽ തൃശൂരിലാണ് ജനനം. കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.എ. പൗലോസാണു പിതാവ്. മാതാവ് കൊച്ചി സംസ്ഥാന പൊലീസ് കമ്മിഷണറായിരുന്ന മഴുവഞ്ചേരിപ്പറമ്പത്ത് എം.എ. ചാക്കോയുടെ മകൾ മേരി. മാരാമൺ സ്വദേശി മറിയമാണ് ഭാര്യ. മക്കൾ: പൗലോസ് ജോർജ്, തോമസ് ജോർജ്.

1945ൽ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസിൽ എംബിബിഎസിനു പ്രവേശനം ലഭിച്ച രണ്ടു പേരിൽ ഒരാളാണു കെ.പി. ജോർജ്. 1951ൽ എംബിബിഎസ് പൂർത്തിയാക്കി. 1958ൽ എഡിൻബറോയിൽനിന്ന് ഡിടിഎം ആന്‍ഡ് എച്ചും 1963ൽ എംആർസിപിയും നേടി. 1975ൽ ഇംഗ്ലണ്ടിൽനിന്ന് എൻഡോക്രൈനോളജിയിൽനിന്നു പരിശീലനം നേടി. കോഴിക്കോട് മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവർത്തിച്ചു. 1983ൽ കോട്ടയത്തുനിന്ന് അസോഷ്യേറ്റ് പ്രഫസറായി വിരമിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ