ജോർജുകുട്ടിയാകാൻ 'പാരസെെറ്റി'ലെ താരം; 'ദൃശ്യം' ഇനി കൊറിയന്‍ ഭാഷയിലേയ്ക്ക്

ജോർജുകുട്ടിയാകാൻ 'പാരസെെറ്റി'ലെ താരം; 'ദൃശ്യം' ഇനി കൊറിയന്‍ ഭാഷയിലേയ്ക്ക്
New Project (12)

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. 2013-ൽ പുറത്തിറങ്ങിയ ചിത്രം വൻവിജയമായതിന് പിന്നാലെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. 2021-ൽ പുറത്തിറങ്ങിയ ദൃശ്യം 2 വും റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്​ഗൺ നായകനായെത്തിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ, കൊറിയൻ ഭാഷയിൽ ദൃശ്യം ഒരുങ്ങുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ചിത്രത്തിലെ നായകനെന്നാണ് വിവരങ്ങൾ. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.

ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ