ദുബായില്‍ ബുര്‍ജ് ഖലീഫയിലും ഉയരമുള്ള കെട

ദുബായില്‍ ബുര്‍ജ് ഖലീഫയിലും ഉയരമുള്ള കെട്ടിടം ഉയരുന്നു

ദുബായില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതി  ബുര്‍ജ് ഖലീഫയ്ക്കാണ്. രണ്ടായിരത്തി ഇരുപതോട് കൂടി മറ്റൊരു കെട്ടിടത്തിന്റെ പേരാകും ആ സ്ഥാനത്ത്. വരുന്നു എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ അംബര ചുംബിയായ കെട്ടിടം ദുബായ് ക്രീക്ക് ഹാര്‍ബറില്‍.  ലില്ലിപ്പൂ മൊട്ടിന്റെ മാതൃകയില്‍ അത്യാധുനിക സാങ്കേതിക തികവോടെയായിരിക്കും ഹാങ്ങിംഗ് ഗാര്‍ഡനും, ഹോട്ടലുകളും, ഷോപ്പിംഗ്‌ സെന്റര്‍റുകളും, ഒബ്സര്‍വേഷന്‍ ഡക്കും, അടങ്ങിയ ഈ അത്ഭുതഗോപുരം   ഉയരുക. ഇതിന്റെ രൂപകല്പന സ്പാനിഷ്‌  ആര്‍ക്കിട്ടക്റ്റ് സാന്റിയാഗോ കലട്രവയാണ്. രണ്ടായിരത്തി ഇരുപതില്‍ ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയ്ക്ക് മുന്‍പ് പണി പൂര്‍ത്തിയാകുമെന്ന് എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ്‌ അലാബാര്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിടത്തിന്റെ ഉയരം എത്രയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

Read more

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ