EBOLA വൈറസ്സ്- കേരളത്തിലെ എയര്‍പോര്‍ട്ടുകളില&

ലോകം മുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന EBOLA വൈറസ്സിനെതിരായ കരുതല്‍ നടപടിയെന്നോണം, കേരളത്തിലെ മൂന്നു അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും പ്രത്യേക മെഡിക്കല്‍ ഡെസ്കുകള്‍ ആരംഭിച്ചു.

ലോകം മുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന EBOLA വൈറസ്സിനെതിരായ കരുതല്‍ നടപടിയെന്നോണം, കേരളത്തിലെ മൂന്നു അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും  പ്രത്യേക മെഡിക്കല്‍ ഡെസ്കുകള്‍ ആരംഭിച്ചു.
 
 
 EBOLA വൈറസ്സ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശപ്രകാരം തയ്യാറാക്കിയ മെഡിക്കല്‍ പരിശോധനയാണ്, ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നടത്തുന്നത്. ഇതുകൂടാതെ, കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ്കളും വൈറസ്സിനെതിരായ ചികിത്സയ്ക്ക് സജ്ജമാണെന്നും ആരോഗ്യമന്ത്രി ശ്രീ. വി എസ് ശിവകുമാര്‍ അറിയിച്ചു.
 
 EBOLA വൈറസ്സ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയാല്‍, ഉടന്‍ തന്നെ പ്രത്യേക സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, നാട്ടില്‍ എത്തിയതിനുശേഷം, ഒരു മാസത്തിനുള്ളില്‍ പ്രസ്തുത വൈറസ്സിന്റെ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ