ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

Share
ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിമാന ടിക്കറ്റ് നിരക്കുകൾ മാസ തവണകളായി അടയ്ക്കാനുള്ള ഫ്ലെക്സിബിൾ ഇഎംഐ ഓപ്ഷനാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്.

യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് നൽകുന്നതിന് പകരം തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് തുക കൃത്യമായ പ്രതിമാസ തവണകളായി നൽകാൻ ഇതിലൂടെ സാധിക്കും. എമിറേറ്റ്സിൻ്റെ ആഗോള ശൃംഖലയിലുള്ളവർക്ക് ബിസിനസ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി പോകുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ടിക്കറ്റ് തുക മൂന്ന് മാസം മുതൽ മുപ്പത്തിയാറ് മാസം വരെയുള്ള വിവിധ പേയ്മെൻ്റ് കാലാവധികളിലേക്ക് വിഭജിച്ച് അടയ്ക്കാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. എമിറേറ്റ്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഈ പുതിയ പേയ്മെൻ്റ് ആനുകൂല്യം ലഭ്യമാകും.

ഇന്ത്യയിലെ പ്രമുഖ പന്ത്രണ്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഇഎംഐ സൗകര്യം ലഭിക്കുക. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച് ഡിഎഫ്സി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർബിഎൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയോട് സഹകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ.

Read more

‘അമിത അളവിൽ സുഹൈൽ മദ്യപിച്ചു; പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കും’; പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും

‘അമിത അളവിൽ സുഹൈൽ മദ്യപിച്ചു; പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കും’; പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും

അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനികൂപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് ചെറുപ്പക്കാർ കൊല്ലപ്പെട്

ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല: നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം

ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല: നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഇന്നും ശക്തമായി തുടരുന്നു. പൊലീസ് വിലക്ക് ലംഘിച്ച് തിരംഗ മാർച്ചിന് ശ്രമിച്ച കോ