അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

Share
അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അച്ഛനും മകളും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തുവിട്ടത്. തീക്ഷ്ണമായ ഭാവത്തോടെ നിൽക്കുന്ന മോഹൻലാലും ഒപ്പം ദൈന്യഭാവത്തിലുള്ള വിസ്മയയും ഗൗരവത്തോടെയുള്ള ആശിഷ് ജോ ആന്റണിയുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ മോഹൻലാലിന്റേത് അതീവ നിർണായകമായ ഒരു വേഷമായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, ഹിറ്റ് മേക്കർ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും അഭിനയരംഗത്തേക്ക് ചുവടുവെക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിലും ആശിഷ് ഒരു പ്രധാന രംഗത്തിൽ അഭിനയിച്ചിരുന്നു.

ഒരു കുടുംബ പശ്ചാത്തലത്തിലുള്ള ക്ലീൻ ഫാമിലി ത്രില്ലറായാണ് ‘തുടക്കം’ ഒരുങ്ങുന്നത്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, നമിത പ്രമോദ്, ചിപ്പി, ജാഫർ ഇടുക്കി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. വാഴൂർ ജോസാണ് പി.ആർ.ഒ.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു