ഭർതൃ വീട്ടിലേക്ക് പോകാനിറങ്ങവേ നിർത്താതെ കരച്ചിൽ; നവവധു ഹൃദയാഘാതം മൂലം മരിച്ചു

Share

ഭുവനേശ്വർ: വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹശേഷം ഭർതൃവീട്ടിലേക്ക് യാത്രയാകുന്ന ബിദായ് ചടങ്ങിനിടെ നിർത്താതെ കരഞ്ഞതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. അമിത സങ്കടം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. ഒഡീഷയിലെ സോനേപുർ സ്വദേശിനി ഗുപ്തേശ്വരി സഹു എന്ന റോസിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ബിസികേസൻ തെതെലഗാവ് സ്വദേശിയായ യുവാവുമായി റോസിയുടെ വിവാഹം നടന്നത്. കല്ല്യാണത്തിന് ശേഷം ഭർതൃവീട്ടിലേക്ക് പോകുന്ന ചടങ്ങിൽ എല്ലാവരോടും യാത്ര ചോദിക്കവെ യുവതി നിർത്താതെ കരയുകയായിരുന്നു. കരഞ്ഞു തളർന്ന് ഒടുവിൽ കുഴഞ്ഞു വീഴുകയായിരുന്നു. മുഖത്ത് വെള്ളം തളിച്ചും കൈയും കാലും തിരുമ്മിയും ബന്ധുക്കൾ യുവതിയെ ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ബന്ധുക്കൾ റോസിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ അവിടെയെത്തിയപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോസിയുടെ പിതാവ് മരണപ്പെട്ടത്. അതിനു ശേഷം യുവതി ആകെ തകര്‍ന്ന അവസ്ഥിലായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ. അമ്മാവന്‍റെ കുടുംബവും ചില സാമൂഹിക പ്രവർത്തകരും ചേർന്നായിരുന്നു റോസിയുടെ കല്യാണം സംഘടിപ്പിച്ചത്.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ