തെങ്ങുകയറാൻ ഇനി ബൈക്കും!; വീഡിയോ വൈറൽ

തെങ്ങുകയറാൻ  ഇനി ബൈക്കും!; വീഡിയോ വൈറൽ
coconut-climbing-bike

ഇനി തെങ്ങുകയറാൻ  ആളെ കിട്ടുന്നില്ലെന്നോർത് വിഷമിക്കേണ്ടതില്ല. തെങ്ങു കയറ്റത്തിനൊരു അസ്സൽ പരിഹാരവുമായിട്ടാണ് ഈ കർഷകൻ രംഗത്തെത്തിയിരിക്കുന്നത്. തെങ്ങില്‍ കയറാൻ ഒരു മിനി ബൈക്ക്. ബഡേ ഛോട്ടേ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യം വിഡിയോ രംഗത്തെത്തിയത്.

സ്ഥലം ഏതാണെന്നോ എവിടെയുള്ള കര്‍ഷകനാണെന്നോ വ്യക്തമല്ല. മെഷീൻ ഉപയോഗിച്ച് കവുങ്ങിൽ കയറുന്ന വി‍ഡിയോ ആണ് ഇയാൾ പങ്കുവെച്ചിരിക്കുന്നത്.   ''ഒരു ബൈക്ക് റേസർ ആകേണ്ടതായിരുന്നു, മാതാപിതാക്കളിൽ നിന്നുള്ള സമ്മർദം മൂലം കർഷകനായി'' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.

ഇത് തെങ്ങുകയറ്റത്തിനും ഉപയോഗപ്രദമാകുമെന്നു പറഞ്ഞ് നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്യുന്നത്. ആക്സിലറേറ്റർ അമർത്തിയാൽ മിനിബൈക്ക് ഒറ്റയടിക്ക് തെങ്ങിനു മുകളിലെത്തും. തെങ്ങുകയറ്റക്കാരന് ഇരിക്കാൻ  സീറ്റും ഇതിലുണ്ട് അതുകൊണ്ട് ഈ മിനി ബൈക്കുപയോഗിച്ച് അനായാസം തേങ്ങപറിക്കാൻ കഴിയുമെന്നാണ് വീഡിയോ കാണുന്നവരുടെ വാദം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ