സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

Share

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തർ വീതവുമാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയര്‍ന്നു.

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസക്ക് 72 വയസായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസം കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞതിന് പിന്നാലെയാണ് മരണം. 58 വയസുകാരനായ മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ മരിച്ചു. ഇദ്ദേഹം ശ്വാസകോശത്തിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 71 വയസുകാരനായ മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിൻകുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കേ മരിച്ചു. ഹൃദയ , വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

കലഞ്ഞൂർ സ്വദേശി രാമകൃഷ്ണപിളളയാണ് പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 73 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാൽ വാർഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ