ഉദ്ഘാടനത്തിന് സൗജന്യ ഷവർമ; ഇരച്ചെത്തി നാട്ടുകാര്‍, സംഭവിച്ചതിങ്ങനെ..!

ഉദ്ഘാടനത്തിന് സൗജന്യ ഷവർമ; ഇരച്ചെത്തി നാട്ടുകാര്‍, സംഭവിച്ചതിങ്ങനെ..!
Slow-Cooker-Chicken-Shawarma-With-Tomato-Cucumber-Relish-1_WEB-1024x683

കൊണ്ടോട്ടി: ഉദ്ഘാടന ദിവസം സൗജന്യമായി ഷവര്‍മ്മ നല്‍കുന്നു എന്ന് പരസ്യം ചെയ്ത ഹോട്ടലിലേക്ക് ഭക്ഷണപ്രിയരായ നാട്ടുകാര്‍ ഇരച്ചെത്തി ഹോട്ടല്‍ കാലിയാക്കി. വിവരം സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഹോട്ടലിലേക്ക് ജനപ്രവാഹമുണ്ടായത്. ഇവിടെ ഹോട്ടല്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ആദ്യ ദിവസം ഷവര്‍മ്മ സൗജന്യമായി നല്‍കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നത്.

വൈകിട്ട് 5 മണിക്കു തുടങ്ങിയ സൗജന്യ ഷവർമ വിതരണം രാത്രി 11ന് അവസാനിക്കുമ്പോൾ ഷവർമ മാത്രമല്ല, ഹോട്ടലിലെമറ്റു ഭക്ഷണവും സ്ഥലത്തെത്തിയവർ കാലിയാക്കി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണു സംഭവം. ഇന്നലെയാണു ഷവർമക്കച്ചവടം ആരംഭിച്ചത്.

രണ്ടു കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവർമയ്ക്കു വരിനിന്നത്. എല്ലാവർക്കും ഷവർമ നൽകി. എന്നാൽ, ഷവർമ തയാറാക്കാൻ സമയമെടുത്തതോടെ പലപ്പോഴും തിരക്കായി. അതോടെ ഉടമ ‘ഇടക്കാലാശ്വാസം’ പ്രഖ്യാപിച്ചു -ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന് അറിയിച്ചു.

കേട്ടപാതി കേൾക്കാത്ത പാതി മിഠായി മുതൽ ഹോട്ടലിലെ  ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീൻകറിയുമെല്ലാം ഷവർമ്മ കഴിക്കാനെത്തിയവർ കാലിയാക്കി. ഭക്ഷണം മുഴുവൻ കാലിയായെങ്കിലും  പ്രതീക്ഷിച്ചതിനെക്കാള്‍ ഉദ്ഘാടനം ഗംഭീരമായി എന്നാണ് ഹോട്ടലുടമയുടെ കമന്‍റ് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്