ചെസ് ഇതിഹാസം ഗാരി കാസ്പറോവ് റഷ്യയുടെ ‘തീവ്രവാദി’ പട്ടികയിൽ

Share

കീവ്: ചെസ് ഇതിഹാസം ഗാരി കാസ്പറോവിനെ (60) റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം തീവ്രവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി. മുൻ ലോക ചെസ് ചാംപ്യനായ കാസ്പറോവ് റഷ്യൻ പ്രസിഡന്‍റ‌് വ്‌ളാഡിമിർ പുട്ടിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ്. കാസ്പറോവ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനു ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള സാമ്പത്തിക നിരീക്ഷണവിഭാഗമാണ് കാസ്പറോവിനെ 'തീവ്രവാദി' പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഉൾപ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കാം.

കാസ്പറോവിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പുട്ടിൻ ഭരണത്തോടു വിയോജിപ്പു രേഖപ്പെടുത്തുന്നവരെ തീവ്രവാദികൾ' അല്ലെങ്കിൽ 'വിദേശ ഏജന്‍റ‌ുമാർ' എന്ന് റഷ്യൻ സർക്കാർ വിശേഷിപ്പിക്കുന്നതായി വിമർശനം ഉയരുന്നുണ്ട്. പീഡനം ഭയന്ന് 2014 ൽ റഷ്യ വിട്ട് കാസ്പറോവ് പത്തുവർഷമായി യുഎസിലാണ് താമസിക്കുന്നത്.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ