ഹാപ്പിനസ് എഡിറ്റര്‍......

പത്രങ്ങള്‍ പലപ്പോഴും വിവാദ വിഷയങ്ങളും, അപകടങ്ങളുടെ, അക്രമങ്ങളുടെ വാര്‍ത്തകളും കൊണ്ട് നിറഞ്ഞതാകും. എങ്കില്‍ ഇതാ ഇതില്‍ നിന്നു വ്യത്യസ്തമായി വായനക്കാരെ സന്തോഷിപ്പിക്കുന്നതും, പ്രചോദനം നല്‍കുന്നതുമായ നല്ല വാര്‍ത്തകള്‍ മാത്രം നല്‍കാനായ്

പത്രങ്ങള്‍ പലപ്പോഴും വിവാദ വിഷയങ്ങളും, അപകടങ്ങളുടെ, അക്രമങ്ങളുടെ വാര്‍ത്തകളും കൊണ്ട് നിറഞ്ഞതാകും. എങ്കില്‍ ഇതാ ഇതില്‍ നിന്നു വ്യത്യസ്തമായി വായനക്കാരെ സന്തോഷിപ്പിക്കുന്നതും, പ്രചോദനം നല്‍കുന്നതുമായ നല്ല വാര്‍ത്തകള്‍ മാത്രം നല്‍കാനായ് ദുബായില്‍ നിന്നുമുള്ള ഖലീജ് ടൈംസ് നിയമിച്ചിരിക്കുന്നു, ഹാപ്പിനസ് എഡിറ്റര്‍ ആയി സമന്‍ ഹസീക്കിനെ.

 2012 മുതല്‍ ഖലീജ് ടൈംസില്‍ ജോലി ചെയ്യുന്ന സമന്‍ ഇനി ദുബായ് ജനതയ്ക്ക് സന്തോഷം നല്കാനായി മാത്രമാകും വാര്‍ത്തകള്‍ എഴുതുക. 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്സ്' എന്ന തലക്കെട്ടോടെയാകും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. ദുബായില്‍ ഹാപ്പിനസ്സ് മിനിസ്റ്ററെ നിയമിച്ചതിന് പിറകെയാണ് ഇപ്പോള്‍ ഹാപ്പിനെസ്സ് എഡിറ്ററും. പത്രങ്ങളുടെ പതിവ് പല്ലവിയായ അന്വേഷണം, വിശകലനം ഇവയൊക്കെ മാറ്റി നിര്‍ത്തി പോസിറ്റീവ് വാര്‍ത്തകള്‍ മാത്രം ആകും സമന്‍ ഇനി പ്രസിദ്ധീകരിക്കുക. വിജയങ്ങളുടെ, നല്ല ഭരണ നിയമങ്ങളുടെ, പുരോഗതിയുടെ, നേട്ടങ്ങളുടെ തുടങ്ങി സമൂഹത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍.

 ജനങ്ങളുടെ ശബ്ദമായി, ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ സന്തോഷം നല്കുന്നത് മാത്രം ആയിരിക്കില്ല എന്ന കാരണം കൊണ്ട് തന്നെ രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളോട് കൂടിയാണ് ജനങ്ങള്‍ ഈ പുതിയ നിയമനത്തെ സ്വീകരിച്ചത്. എങ്കിലും ദുബായ് ജനതയ്ക്ക് സന്തോഷം പകരുക എന്ന ചിന്ത പ്രശംസനീയം തന്നെ.

Read more

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആർബിഐ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ ആദ്യമായി പാസ്പോര്‍ട്ട് ഫീസ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പാസ്പോ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്