വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി
വിവിധയിടങ്ങളില്_-5-1.jpg

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന. കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചത്. കുറ്റക്കാര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നു എന്ന് ആരോപിച്ചാണ് സമരത്തിന് ഇറങ്ങാന്‍ ഹര്‍ഷിന തീരുമാനിച്ചത്.

കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയുന്നതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ എസിപി നല്‍കിയ റിപ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ദിവസം മടക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സത്യഗ്രഹസമരം നടത്താന്‍ ഹര്‍ഷിന തീരുമിച്ചത്. എന്നാല്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. ഈ മാസം 28നകം പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷ സര്‍ക്കാരിലേക്ക് അയക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരം പിന്‍വലിച്ചതെന്ന് ഹര്‍ഷിന അറിയിച്ചു.

അതേസമയം, കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തള്ളി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രതി ചേര്‍ത്തത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ