അവിശ്വസനീയം ഈ 'ഹിമാലയന്‍ തേന്‍വേട്ട'; മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കുന്ന ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ'; വീഡിയോ

ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ' എന്നാണ് നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികള്‍ അറിയപ്പെടുന്നത് തന്നെ. സാഹസീകത ഒരു വിനോദമല്ല ഇവര്‍ക്ക്, മറിച്ച് ജീവിക്കുവാന്‍ വേണ്ടിയുള്ള ഉപാധിയാണ്. ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ കുലതൊഴില്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന തേന്‍ വേട്ടയുടെ പേരിലാണ്.

അവിശ്വസനീയം ഈ 'ഹിമാലയന്‍ തേന്‍വേട്ട'; മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കുന്ന ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ'; വീഡിയോ
honey-hunters-1

ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ' എന്നാണ് നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികള്‍ അറിയപ്പെടുന്നത് തന്നെ. സാഹസീകത ഒരു വിനോദമല്ല ഇവര്‍ക്ക്, മറിച്ച് ജീവിക്കുവാന്‍ വേണ്ടിയുള്ള ഉപാധിയാണ്. ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ കുലതൊഴില്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന തേന്‍ വേട്ടയുടെ പേരിലാണ്.

മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കല്‍ ആണ് ഇവരുടെ പ്രധാനജോലി. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ തൂങ്ങി കിടന്നു. മറ്റു ഗോത്രവര്‍ഗ്ഗകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇവിടെ തേന്‍ എടുക്കാന്‍ അവകാശമില്ല. കയര്‍ കൊണ്ടുള്ള ഏണിയിലൂടെ ഇറങ്ങി തൂങ്ങിക്കിടന്ന തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ എടുക്കലാണ് ഇവരുടെ രീതി. സാധാരണ പൗര്‍വതാരോഹകര്‍ ഉപയോഗിക്കുന്ന യാതൊരു സുരക്ഷ സഹായവുമില്ലാതെയാണ് ഇവര്‍ തേനെടുക്കാറുള്ളത്.

ആദ്യം  കൂടിന് ഒരു നിശ്ചിത അകലത്തിൽ പുകയിട്ട് തേനീച്ചകളെ തുരത്തിയ ശേഷമാണ് ഇവരുടെ ജോലി ആരംഭിക്കുന്നത്. പീന്നീട് അറ്റം കൂർപ്പിച്ച മുളവടി ഉപയോഗിച്ച് തേൻ കുത്തിയെടുക്കും. അബദ്ധത്തിൽ കാൽവഴുതിയാല്‍ പതിക്കുന്നത് അഗാധമായ കൊക്കയിലായിരിക്കും.അതുപോലെ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള തേനിച്ചകള്‍ ആണ് ഇവിടെ അധികവും.

വർഷത്തിൽ ഒരിക്കൽ ശരത്കാലത്താണ് തേൻവേട്ട. തേൻ ശേഖരണം ഗുരംഗ് ഗ്രാമവാസികളുടെട വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ്. മൃഗങ്ങളെ ബലി നല്‍കി, ഹിമവാന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് തേൻവേട്ട. പർവതദേവന്റെ അനുഗ്രഹമുണ്ടെങ്കിൽ അപകടങ്ങൾ ഉണ്ടാകില്ലെന്നാണ് ഇവരുടെ വിശ്വാസം.ഒരു വേട്ടയിൽ കുറഞ്ഞത് 20 കിലോഗ്രാം തേൻ വരെ ലഭിക്കും. ഒരുകിലോഗ്രാമിന് 1000 രൂപയോളം വില വരും.ഹിമാലയത്തിലെ അപൂര്‍വ്വങ്ങളായ പൂക്കളില്‍ നിന്നും രാക്ഷസതേനീച്ചകള്‍ കുടിക്കുന്ന തേനാണ് ഇത്. അതിനാല്‍ തന്നെ ഒരു തുള്ളിക്കുപോലും അതിന്റെതായ ലഹരിയാണെന്ന് ഉപയോഗിച്ചവര്‍ വിലയിരുത്തും.

ഇന്ന് ഈ വേട്ട കാണുവാനും നേപ്പാള്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പതിനായിരം രൂപയ്ക്ക് മേളിലാണ് ഇതിനായി ഈടാക്കേണ്ടത്. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഇതിന്റെ പ്രധാന ഉപഭോഗ്താക്കള്‍.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്