ഇറ്റലിയിലെ ഈ ഹോട്ടലില്‍ ഒരുദിവസം തങ്ങണമെങ്കില്‍ 14 ലക്ഷം രൂപ

ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിലെ ഒരു ദിവസത്തെ മുറി വാടക എത്രയെന്നോ ? 14 ലക്ഷം രൂപ. ലോക ട്രാവൽ അവാർഡിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണിത്.

ഇറ്റലിയിലെ ഈ ഹോട്ടലില്‍ ഒരുദിവസം തങ്ങണമെങ്കില്‍ 14 ലക്ഷം രൂപ
hotel room

ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിലെ ഒരു ദിവസത്തെ മുറി വാടക എത്രയെന്നോ ? 14 ലക്ഷം രൂപ. ലോക ട്രാവൽ അവാർഡിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണിത്.

തുടർച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം ഹോട്ടൽ കരസ്ഥമാക്കുന്നത്. ഇവിടുത്തെ ഏറ്റവും ഉയർന്ന സ്യൂട്ടായ ഗ്രാൻഡ് ലക്ഷ്വറി സ്യൂട്ടിൽ ആണ് ഒരു ദിവസത്തിന് ഇത്ര ഭീമമായ തുക ഇടാക്കുന്നത്. ഇവിടുത്തെ സാധാരണ മുറിക്കു ഒരു ദിവസത്തെ വാടക 17,000 ആണ്. സ്വകാര്യത ആവശ്യമുള്ള സന്ദർശകർക്ക് ലക്ഷ്വറി സ്യൂട്ടിൽ സ്വകാര്യ ലിഫ്റ്റ് സൗകര്യം വരെയുണ്ട് ഈ ഹോട്ടലിൽ.

നാല് മുറികൾ ആണ് ഒരു സ്യൂട്ടിൽ ഉള്ളത്. ഒരു സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ എന്നിവയെല്ലാമുണ്ട് ഈ സ്യൂട്ടിൽ. ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങൾ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഇറ്റാലിയൻ ശൈലിയിലുള്ള ഇന്റീരിയർ ഡിസൈനുകൾ ഹോട്ടലിൽ കാണാൻ കഴിയും. മീറ്റിംഗുകൾ നടത്താനുള്ള കോൺഫറൻസ് മുറി,10 പേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന തീൻമേശ എന്നി സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകൾ ഉൾപ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സ്യൂട്ടുകളിൽ രണ്ട് മട്ടുപ്പാവുകളും ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സ്വകാര്യ സ്പാ, ടർക്കിഷ് ബാത്ത് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

hotel gallia most luxurious hotel

Read more

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്