പുതുക്കിയ മൊബൈൽ ഫോൺ കോൾ, ഇന്‍റര്‍നെറ്റ് നിരക്ക് വർധന ഇന്ന് മുതൽ

പുതുക്കിയ മൊബൈൽ ഫോൺ കോൾ, ഇന്‍റര്‍നെറ്റ് നിരക്ക് വർധന ഇന്ന് മുതൽ
telecom_1_660_021219064832

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ – ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങളേയാണ് പുതിയ നിരക്ക് കൂടുതല്‍ ബാധിക്കുക. പ്രീപെയ്ഡ് നിരക്കുകളില്‍ 25 മുതല്‍ 42 ശതമാനംവരെയാണ് വര്‍ധന. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ചയും നിലവില്‍ വരും. ബി.എസ്.എന്‍.എല്ലിന്റെ പുതിയ നിരക്കും ഉടന്‍ വരും.

മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്.  .നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നുകൊണ്ടിരിക്കുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും.

അതേസമയം എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരും. 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.

നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ:

എയര്‍ടെല്‍

  • 148 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ്, 28 ദിവസത്തേയ്ക്ക്.
  • 248 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, ദിവസവും 1.5 ജിബി ഡേറ്റാ എന്നിവ 28 ദിവസത്തേയ്ക്ക്.
  • 298 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, 2 ജിബി ഡേറ്റാ 84 ദിവസത്തേയ്ക്ക്.
  • 598 രൂപയുടെ പ്ലാന്‍ 82 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും.
  • 698 രൂപ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും.
  • 1699 രൂപയുടെ വാര്‍ഷിക പ്ലാന്‍ 2398 രൂപയിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.

ഐഡിയ- വേഡഫോണ്‍

  • 49 രൂപയുടെ പ്ലാന്‍ 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് 2.5 പൈസവീതം ഈടാക്കും.
  • 79 രൂപയുടെ പ്ലാന്‍ 64 രൂപയുടെ ടോക്ക്ടൈമും 200 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് ഒരു പൈസ വീതം നിരക്ക്.
  • 149 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്.
  • 249 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റാ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്.
  • 299 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 2 ജിബി ഡേറ്റ, ദിവസവും 100 എഎസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്.
  • 399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും മൂന്ന് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്.
  • 379 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറ് ജിബി ഡേറ്റ, 1000 എസ്.എം.എസ്എന്നിവ 84 ദിവസത്തേയ്ക്ക്.
  • 599 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 84 ദിവസത്തേയ്ക്ക്.
  • 699 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ്.
  • 1499 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24 ജിബി ഡേറ്റ, 3600 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്.
  • 2399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ