രജനികാന്തിന് ആദരം; ഐഎഫ്എഫ്ഐ സമാപിച്ചു

Share
രജനികാന്തിന് ആദരം; ഐഎഫ്എഫ്ഐ സമാപിച്ചു

പനാജി: സൂപ്പർ താരം രജനികാന്തിന്‍റെ സാന്നിധ്യത്തിൽ നടന്ന സമാപനച്ചടങ്ങുകളോടെ അമ്പത്താറാം ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്ക് തിരശീല വീണു. അഭ്രപാളിയിൽ 50 വർഷം പിന്നിട്ട രജനിയെ വേദിയിൽ ആദരിച്ചു. മകൾ ഐശ്വര്യക്കൊപ്പമാണു സൂപ്പർതാരം എത്തിയത്.

നേരത്തേ, "എ യൂസ്ഫുൾ ഗോസ്റ്റ്' എന്ന തായ്‌ലൻഡ് ചിത്രത്തോടെ ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്‌ട്ര സെക്ഷന് പര്യവസാനം കുറിച്ചിരുന്നു. തായ്‌ലഡിന്‍റെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രീ വിജയം നേടിയ ചിത്രവുമാണ് 'എ യൂസ്ഫുൾ ഗോസ്റ്റ്'.

അവസാന ദിനമായ വെള്ളിയാഴ്ച ജാപ്പനീസ് സംവിധായകൻ കെയ് ഇഷികാവയുടെ രണ്ടാമത്തെ ചിത്രമായ 'എ പെയ്ൽ വ്യൂ ഓഫ് ഹിൽസി'ന്‍റെ പ്രദര്‍ശിപ്പിച്ചു. ഐഎഫ്എഫ്ഐ ആരാധകർക്ക് സമകാലിക ജാപ്പനീസ് സിനിമയുടെ സമഗ്ര ചിത്രം നൽകുന്നതിനായി പ്രത്യേകം അവതരിപ്പിച്ച 'കൺട്രി ഫോക്കസ്: ജപ്പാൻ' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

തായ്‌ലൻഡ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരായ സംവിധായകൻ രാത്ചപൂം ബൂൺബഞ്ചാചോക്ക്, സഹ നിർമാതാവ് (അസോസിയേറ്റ് പ്രൊഡ്യൂസർ) തനാദെ അമോൺപിയലെർക്ക്, നടൻ വിസരുത് ഹോംഹുവാൻ, ഛായാഗ്രാഹകൻ സോങ് പാസിത് എന്നിവർ ഇന്നലെ ചിത്രത്തെക്കുറിച്ചു വിശദീകരിക്കാൻ പത്രസമ്മേളന വേദിയിലെത്തി.

ഇത്രയും ഭ്രാന്തൻ ആശയമുള്ള ഇത്തരമൊരു സിനിമ ഇത്രയും ദൂരം സഞ്ചരിച്ച് ഇത്രയധികം ആളുകളിലേക്ക് എത്തുമെന്ന് ആരാണ് കരുതിയിട്ടുണ്ടാവുകയെന്നു സംവിധായകൻ രാത്ചപൂം ചോദിച്ചു. മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു പ്രേതത്തിന്‍റെ കൂടുതൽ പരമ്പരാഗതമായ ചിത്രീകരണത്തോടെയാണ് ചിത്രം ആരംഭിച്ചത്. എന്നാൽ ആ ആശയം പരിചിതവും, നൂതനാവിഷ്‌കാരമില്ലാത്തതുമായി തോന്നി. അപ്പോഴാണ് ഒരു വാക്വം ക്ലീനറായി പുനർജനിച്ച പ്രേതമെന്ന അപ്രതീക്ഷിതമായൊരു ആശയത്തെ സ്വീകരിച്ചത്.

ഈ വിചിത്രമായ തെരഞ്ഞെടുപ്പ് ആഴത്തിൽ പ്രതീകാത്മകമായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. "തായ്‌ലഡിലെ ഒരു യഥാർത്ഥ പ്രശ്‌നമായ പൊടി മലിനീകരണം, സിനിമയിലെ മുഖ്യകഥാപാത്രത്തിന്‍റെ ജീവനെടുക്കുന്നു, വാക്വം ക്ലീനർ അവളുടെ മരണകാരണത്തോടുള്ള കാവ്യാത്മക പ്രതികരണമായി മാറുന്നു- സംവിധായകൻ പറഞ്ഞു. ചിത്രത്തിന്‍റെ ദൃശ്യഭാഷയെ കാര്യഗൗരവത്തിനും വിവേകശൂന്യതയ്ക്കും ഇടയിലുള്ള ഒരു മനഃപൂർവ്വമായ നൃത്തം എന്നാണ് ഛായാഗ്രാഹകൻ സോങ് പാസിത് വിശേഷിപ്പിച്ചത്.

Read more

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് ജയിക്കാൻ സാധ‍്യതയുണ്ടെ

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്