വിമാനം വൈകിയതോടെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ തേടി എത്തിയത് ഏഴു കോടിയുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് വഴിയാണ് സാറ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം ലഭിച്ചത്. മുംബൈയില്‍ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്ന സാറ അഹമ്മദ്.
മനാമയിലേയ്ക്ക് പോകും വഴി ആറുമണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സാറ ടിക്കറ്റ് എടുത്തത്. തുടര്‍ന്ന് ആ ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനമായി ലഭിക്കുകയായിരുന്നു.
സുഡാനില്‍ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പൗര സാറ ഇല്‍റാഹ് അഹ്‍മദിനായിരുന്നു കഴിഞ്ഞ ദിവസം നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ പ്രൊമോഷനില്‍ ഒന്നാം സമ്മാനം.
സാറയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ സുഡാനി പൗരനുമാണ്. ഇന്ത്യന്‍ പാസ്‍പോര്‍ട്ടാണ് സാറയ്ക്കുള്ളത്. കുടുംബം ബഹ്റൈനിലാണ് താമസം. മുംബൈയില്‍ നിന്ന് മനാമയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാറ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറ് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നു.
ഇതിനിടെ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഒരു നറുക്കെടുപ്പിനുള്ള ടിക്കറ്റ് വാങ്ങുന്നതെന്ന് സാറ പറഞ്ഞു. അത് തന്നെ അച്ഛന് സര്‍പ്രൈസ് ആവട്ടെയെന്ന് കരുതിയതാണ്. അദ്ദേഹത്തോട് കാര്യം പറഞ്ഞതുമില്ല.
സമ്മാനം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ സമ്മാനവിവരം പറഞ്ഞ് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ആരോ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്.
ഉറപ്പിച്ചപ്പോള്‍ ആദ്യം അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഒരുപാട് സന്തോഷമായെന്നും സാറ പറഞ്ഞു. ഈ സമ്മാനതുകകൊണ്ട് അച്ഛനെയും അമ്മയെയും സഹായിക്കുമെന്നും സാറാ പറഞ്ഞു.
1999ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 141-ാം ഇന്ത്യക്കാരിയാണ് സാറ.