സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നൊരു നിഗൂഡദ്വീപ്, അതെ ഭൂമിയില്‍ തന്നെ. വടക്കുകിഴക്കന്‍ അര്‍ജന്റീനയില്‍ പരാന ഡെല്‍റ്റ ചതുപ്പ് പ്രദേശത്താണ് ഈ നിഗൂഡ ദ്വീപ്. ‘ദി ഐ’ എന്നാണു ഈ ദ്വീപിന്റെ പേര്. കണ്ടാല്‍ മനുഷ്യ നേത്രം പോലെ തന്നെ.
വെറും ഒരുവര്‍ഷത്തിനു മുന്‍പാണ് ഭൂമിയിലെ ഈ അത്ഭുതദ്വീപ് ശാസ്ത്രലോകം കണ്ടെത്തിയത്. അസാധാരണ സംഭവങ്ങളെക്കുറിച്ചുള്ള ചിത്രമെടുക്കാന്‍ ഗൂഗിള്‍ എര്‍ത്തില്‍ നിരീക്ഷണം നടത്തവെയാണ് അര്‍ജന്റീനന്‍ ഫിലിംമേക്കറായ സെര്‍ജിയോ ന്യൂസ്പില്ലേമാണ് ഈ ദ്വീപ് കണ്ടെത്തിയത്. 130 യാര്‍ഡ് ആണ് വൃത്തദ്വീപിന്റെ വ്യാസം.എന്നാല്‍ സ്വന്തം അച്ചുതണ്ടിലെ ദ്വീപിന്റെ കറക്കത്തിന് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ള ജലനിരപ്പും ദ്വീപും ഒരു പെര്‍ഫെക്ട് വൃത്തമായതിനാല്‍ ദ്വീപ് പ്രകൃതി പ്രതിഭാസം മൂലം ഉണ്ടായതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് ശാസ്ത്രജര്‍ തന്നെ പറയുന്നു.