സംഘർഷ ഭരിതമായി ഗാസ: 67 പലസ്തീനികളും 7 ഇസ്രയേലികളും കൊല്ലപ്പെട്ടു

Share

ഗാസയ്ക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്.ഏറ്റുമുട്ടലിൽ മരണം 74 ആയി. 67 പാലസ്തീനികളും 7 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് പോകുമോ എന്ന ആശങ്കയാണ് ഐക്യരാഷ്ട്ര സംഘടന പങ്കുവച്ചത്.

ഇസ്രായേലിൽ സർജൻ്റ് ഒമർ തബീബും കൊല്ലപ്പെട്ടവരിൽ പെടുന്നു. ബുധനാഴ്ച പുലർച്ചെയാണ് ഒമർ തബീബ് കൊല്ലപ്പെട്ടത്. ൽ അവീവിനെയും തെക്കൻനഗരമായ ബീർഷെബയെയും ലക്ഷ്യമിട്ട് പലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രയേലികളും മരിച്ചു. നൂറുകണക്കിനാളുകൾ ക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.

ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തി. ഗാസയിൽ വൻകെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഇസ്രയേൽ മുന്നറിയിപ്പിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ആക്രമണസാധ്യതയുള്ള ഇടങ്ങളിൽനിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയി.

ഗ​സ്സ​ക്ക്​ നേ​രെ​യു​ള്ള ആ​ക്ര​മ​ണം ശക്തമാക്കുമെന്ന്​ ഇസ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു പറഞ്ഞു. അതാണ് ഇസ്രായേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെയാണ് ആക്രമണം വർധിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞത്. 2014നു​ശേ​ഷം ഇത് ആദ്യമായാണ് ഗസ്സയില്‍ ഇത്രയധികം സംഘര്‍ഷമുണ്ടാകുന്നത്.

അതേസമയം, ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.

ഹമാസും മറ്റ് ഗ്രൂപ്പുകളും നടത്തിയ ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിലെ ജനതയെ സംരക്ഷിക്കാൻ സഹായങ്ങൾ ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. രാജ്യത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ഈജിപ്ത്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുമായും പലസ്തീൻ ഉദ്യോഗസ്ഥരുമായും അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടലുകളെ കുറിച്ചും ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു.

ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങൾ. അതിർത്തിയോടുചേർന്ന ഇസ്രയേൽ നഗരങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. ആയിരത്തോളം റോക്കറ്റുകൾ പലസ്തീനിൽനിന്ന് തൊതൊടുത്തതായി റിപ്പോർട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്