പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ ഇറ്റലി തയ്യാര്‍, പക്ഷേ...; നിബന്ധനയുമായി പ്രധാനമന്ത്രി മെലോണി

Share
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ ഇറ്റലി തയ്യാര്‍, പക്ഷേ...; നിബന്ധനയുമായി പ്രധാനമന്ത്രി മെലോണി

ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ റോം ഉള്‍പ്പെടെ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ലെറ്റ്‌സ് ബ്ലോക്ക് എവരിതിംഗ് എന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു പ്രകടനങ്ങള്‍. പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒട്ടേറെപേര്‍ അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് മെലോണിയുടെ പ്രതികരണം.

“പലസ്തീനെ അംഗീകരിക്കുന്നതിന് എതിരല്ല. പക്ഷേ, നമ്മള്‍ ശരിയായ മുന്‍ഗണനകള്‍ നിശ്ചയിക്കണം. ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം.” മെലോണി പറഞ്ഞു.

“അന്താരാഷ്ട്ര സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയും ആശങ്കയും പങ്കുവെക്കുന്ന രണ്ട് സംഘര്‍ഷ മേഖലകളാണ് യുക്രൈനും ഗാസയും. റഷ്യ ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ചവിട്ടിമെതിച്ചു. ഗാസയില്‍ ഇസ്രയേല്‍ പരിധി കടന്നു. ഇസ്രയേല്‍ ഗാസയിലെ മാനുഷിക നിയമങ്ങള്‍ ലംഘിക്കുകയാണ്, പക്ഷേ, എല്ലാ ഉത്തരവാദിത്തവും ഇസ്രായേലിന്റെ മേല്‍ ചുമത്തുന്നവരുമായി ഞാന്‍ ചേരുന്നില്ല.”

ബന്ദികളെ മോചിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനും കഴിയുന്നത് ഹമാസിനാണ്. അവര്‍ മാറി നില്‍ക്കേണ്ടത് അനിവാര്യമാണ്- മെലോണി പറഞ്ഞു.

ഇസയേലിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷികളിലൊന്നായ വലതുപക്ഷ സര്‍ക്കാരിനെയാണ് മെലോണി നയിക്കുന്നത്. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതില്‍ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അതേ വഴി പിന്തുടരാൻ മെലോണി വിസമ്മതിച്ചു.

ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മെലോണി പറഞ്ഞു.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ