കൊച്ചി ജന്തര്‍ മന്തറാകും! അഭിജീത് ദീപ്‌കെ പങ്കെടുക്കും; പ്രതിഷേധം ഏഴാം തീയതി
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് സിജെപി തലവന്‍ അഭിജീത് ദീപ്‌കെ. നവംബര്‍ ഏഴിന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. 'ജന്തര്‍ മന്തര്‍ കൊച്ചിയില്‍' എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.
ഏഴാം തീയതി വൈകിട്ട് നാലിന് രാജേന്ദ്ര മൈതാനത്താണ് പരിപാടി. ''ജനാധിപത്യം സംരക്ഷിക്കുക! എസ്ഐആര്‍ റദ്ദാക്കുക! ഞങ്ങളോടൊപ്പം കൈകോര്‍ക്കൂ, നവംബര്‍ 7ന് വൈകുന്നേരം 4 മണിക്ക് കൊച്ചി രാജേന്ദ്ര മൈതാനത്ത്'' - അഭിജീത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.
സിജെപി സൗത്ത് സോണ്‍ ലീഡ് വിജയ് മല്ലംഗി, നാഷണല്‍ സെക്രട്ടറി ആഫ്രീന്‍ നവാസ് എന്നിവരും കൊച്ചിയില്‍ എസ്‌ഐആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കും. സിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റിലായതിന് ശേഷം, സംഘടന കൊച്ചിയില്‍ നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയെ രാജ്യം ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ മാസം, എസ്‌ഐആര്‍ വിരുദ്ധ സമരം നടത്താനുള്ള നീക്കത്തിനിടെ ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ സിജെപി നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നിബന്ധനകളോടെയുള്ള ജാമ്യവ്യവസ്ഥയിലാണ് ദീപ്‌കെ അടക്കമുള്ളവരെ മോചിപ്പിച്ചത്.