ദൈവത്തിന്റെ കൈ പതിഞ്ഞ കേസ്; എല്ലാവരോടും നന്ദി പറഞ്ഞു നടിയുടെ സഹോദരന്‍

0

സത്യം തെളിഞ്ഞതില്‍ എല്ലാവരോടും നന്ദി പറഞ്ഞു അക്രമിക്കപെട്ട നടിയുടെ സഹോദരന്‍. ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടിയുടെ സഹോദരന്‍ ജയദേവ് ബാലചന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ജയദേവ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

Thank God.

ദൈവത്തിൻ്റെ കൈ പതിഞ്ഞ ഈ കേസിൻ്റെ സത്യം തെളിഞ്ഞതിൽ സന്തോഷം . നീതി കിട്ടുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് CBI യ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നത് . ഈ കേസിൻ്റെ തുടക്കം മുതൽ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിൽക്കുകയും ഞങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത , ലോകം മുഴുവൻ പരന്നു കിടക്കുന്ന എൻ്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം .