ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

മുന്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയും, കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീദേവി. ഇന്നു പുലര്‍ച്ചെ കൊച്ചിയിലെ കലൂര്‍ ആസാദ് റോഡില്‍ വസതിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോ ടെയാണ് മരണം സംഭവിച്ചത്.

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
srodevi

മുന്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയും, കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീദേവി. ഇന്നു പുലര്‍ച്ചെ കൊച്ചിയിലെ കലൂര്‍ ആസാദ് റോഡില്‍ വസതിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോ​ടെയാണ് മരണം സംഭവിച്ചത്.

കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു. 1997 ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് 2001 ലാണ് കേരള വനിത കമ്മീഷന്‍ അധ്യക്ഷയായി പദവിയിലെത്തുന്നത്. പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ. പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ