കല വിഷു നൈറ്റ് 2018 ഏപ്രില്‍ 22ന്

കല വിഷു നൈറ്റ് 2018 ഏപ്രില്‍ 22ന്
kala-vishu

കല സിംഗപ്പൂരിന്‍റെ ഏഴാമത് വാര്‍ഷിക ആഘോഷമായി കല വിഷു നൈറ്റ് 2018 ഏപ്രിൽ 22നു കല്ലാങ് തിയേറ്ററിൽ.

പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിജയ് യേശുദാസിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മികച്ച സംഘമാണ് ഇക്കുറി ആഘോഷ രാവിന് മാറ്റ് കൂട്ടുന്നത്. കൊച്ചു മിടുക്കി ശ്രേയ കുട്ടി, ബാഹുബലി ഫെയിം നയന നായർ, രഞ്ജിനി ജോസ്, യുവ ഗായകൻ വിപിൻ സേവ്യർ എന്നിവരാണ് വിജയോടൊപ്പം എത്തുന്നത്, കൂടെ സ്റ്റാർ ഓർക്കസ്ട്രയും. പ്രശസ്ത സിനിമ നടൻ ശ്രീ മനോജ്‌ കെ ജയന്, അദ്ദേഹത്തിന്‍റെ 30 വർഷത്തെ ചലച്ചിത്ര സപര്യക്കുള്ള അംഗീകാരമായി കല സിംഗപ്പൂർ വിഷു നൈറ്റ് വേദിയിൽ അദ്ദേഹത്തെ ആദരിക്കുന്നു. കഴിഞ്ഞ വർഷം വിനീത് ശ്രീനിവാസൻ നയിച്ച സംഗീത രാവിന്‍റെ ഓർമ്മകൾ ഇന്നും സിംഗപ്പൂരിലെ മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയാണ്. ഓരോ വർഷവും സിംഗപ്പൂരിലെ മലയാളികൾക്കായി മികച്ച പരിപാടികൾ ഒരുക്കുന്ന കല സിംഗപ്പൂർ ഈ വർഷം അതിനെ കൂടുതൽ മനോഹരമാക്കാനുള്ള ഒരുക്കത്തിലാണ്.

ഏപ്രിൽ 22 വൈകീട്ട് 6 മണിക്ക് കല്ലങ് തിയേറ്ററിൽ വെച്ചാണ് കല വിഷു നൈറ്റ് അരങ്ങേറുന്നത്. ടിക്കറ്റുകൾക്കായി പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപെടുക

Read more

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ

ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം

ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാ