കാസര്‍കോട് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും; വിലക്ക് ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Share

കാസര്‍കോട്: നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും കളക്ടര്‍ പറഞ്ഞു.  കാസര്‍ഗോഡ് നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും എന്നാല്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുംഇദ്ദേഹം വ്യക്തമാക്കി.

ജില്ലയില്‍ ബേക്കറികള്‍ തുറക്കണം. പാനീയങ്ങള്‍ വില്‍ക്കരുത്. മത്സ്യ-മാംസ വില്‍പ്പന അനുവദിക്കുമെന്നും എന്നാല്‍ ഇവിടെയൊക്കെ ആളുകള്‍ കൂടിയാല്‍ കട അടപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കടകൾ തുറക്കണം.

ഓടിപ്പിടച്ച് ആളുകള്‍ കടകളില്‍ വരണമെന്നില്ല. എല്ലാവര്‍ക്കും കിട്ടേണ്ട സാധനങ്ങള്‍ ഇവിടെയുണ്ട്. ഒരു തരത്തിലുള്ള ഭക്ഷ്യക്ഷാമവും നിലവില്‍ ജില്ലയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി കാസര്‍ഗോഡെ 10 പ്രധാന പൊലീസ് സ്റ്റേഷഷനുകളുടെ ചുമതല ഡി.വൈ.എസ്.പിമാര്‍ക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് ബാബുവും പറഞ്ഞു. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ നാലു ദിവസത്തേക്ക് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ