'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ'; കാവ്യാ മാധവന്റെ പുതിയ ഗാനം വൈറല്‍

മാറ്റിനി എന്ന ചിത്രത്തിലെ ഗാനത്തിന് ശേഷം നടി കാവ്യാ മാധവന്‍ വീണ്ടും ഗായികയായി. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യ വീണ്ടും ഗായികയായത്.

'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ'; കാവ്യാ മാധവന്റെ  പുതിയ ഗാനം വൈറല്‍
kav

മാറ്റിനി എന്ന ചിത്രത്തിലെ ഗാനത്തിന് ശേഷം നടി കാവ്യാ മാധവന്‍ വീണ്ടും ഗായികയായി. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യ വീണ്ടും ഗായികയായത്. ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്.

പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ് പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. നിഷാന്‍, അമീര്‍ നിയാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സായ്കുമാര്‍, അലന്‍സിയര്‍, പ്രദീപ് കോട്ടയം, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ചിത്രം ഈ മാസം 14ന് തിയേറ്ററുകളിലെത്തും.

Read more

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, പൂഞ്ഞാറില്‍ പി സി ജോര്‍ജ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, പൂഞ്ഞാറില്‍ പി സി ജോര്‍ജ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ആ ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ