മിസ് യൂണിവേഴ്സ് കേരള കിരീടം നേടി കെസിയ

Share
മിസ് യൂണിവേഴ്സ് കേരള കിരീടം നേടി കെസിയ

കൊച്ചി: ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 കിരീടം മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ സ്വന്തമാക്കി. ദേശീയ തലത്തിൽ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കേരളത്തിന്‍റെ ഔദ്യോഗിക പ്രതിനിധിയായി കെസിയ പങ്കെടുക്കും. ഗ്ലാമാനന്ദ് എന്‍റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.

മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്‍റെയും സുജ മെജോയുടെയും മകളാണ് 19കാരിയായ കെസിയ. നിലവിൽ ബംഗളൂരുവിൽ നിയമപഠനം നടത്തുന്ന കെസിയ ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. 2024-ൽ മിസ് ടീൻ ഇന്ത്യ പട്ടം കരസ്ഥമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യ മിസ് യൂണിവേഴ്സ് ആകുക എന്നതാണ് ഈ മിടുക്കിയുടെ ലക്ഷ്യം.

മത്സരത്തിൽ തൃശൂർ സ്വദേശി മാളവിക രാജേന്ദ്രൻ ദേവ് ഫസ്റ്റ് റണ്ണറപ്പായി. കോട്ടയം സ്വദേശി ലിസ് ജെയ്മോൻ ജേക്കബ് ആണ് സെക്കൻഡ് റണ്ണറപ്പ്.

ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിച്ച പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറും, പവർഡ് ബൈ പാർട്ണർ ഫ്രാൻസിസ് ആലുക്കാസുമാണ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ചായിരുന്നു ആവേശകരമായ മത്സരം നടന്നത് . മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, ഫ്രാഞ്ചയ്സ് ഓപ്പറേഷൻസ് ഡയറക്ടർ അംജാദ് ഖാൻ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ്മ, മുൻ മിസ് യൂണിവേഴ്സ് കേരള ഐശ്വര്യ ശ്രീനിവാസൻ, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 വിജയി റിയ സിംഗ, നാഷണൽ അവാർഡ് ജേതാവും സിനിമ താരവുമായ അപർണ ബാലമുരളി എന്നിവരടങ്ങുന്ന പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

അർച്ചന രവിയാണ് മിസ് യൂണിവേഴ്സ് കേരളയുടെ ഡയറക്ടർ. ഖജാ റാവുത്തർ ആണ് പരിപാടിയുടെ ഔദ്യോഗിക സ്റ്റൈലിസ്റ്റ് . പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ഷോ ഡയറക്റ്ററും കൊറിയോഗ്രാഫറുമായി പ്രവർത്തിച്ചു.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി