അവധിക്ക് നാട്ടില്‍ പോയ പ്രവാസി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു

Share

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു. കരവാളൂര്‍ പാറവിള ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ചാക്കോ ജോണിന്റെയും മറിയ ജോണിന്റെയും മകള്‍ ജൂലി ജോണാണ് (44) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ഹൃദയാഘാതം മൂലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലണ്ടനിലെ ഡെഗ്നാം ഈസ്റ്റിലാണ് ജൂലിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവ്: പ്രകാശ് ഉമ്മന്‍, മക്കള്‍: ഏഞ്ചല്‍ പ്രകാശ്, ലിയോണ പ്രകാശ്.

ജൂലിയുടെ ഏകസഹോദരന്‍ ജയഘോഷ് കഴിഞ്ഞവര്‍ഷം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. സഹോദരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് ജൂലി നാട്ടിലെത്തിയത്.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്