കൊച്ചി മെട്രൊയെ സിനിമയിലെടുത്തു

അങ്ങനെ കൊച്ചി മെട്രോയെയും സിനിമയിലെടുത്തു. അതെ കേരളത്തിന്റെ അഭിമാനമായ കൊച്ചിന്‍ മെട്രോ പശ്ചാത്തലമായി മലയാളത്തില്‍ ഒരു സിനിമ വരുന്നു.

കൊച്ചി മെട്രൊയെ സിനിമയിലെടുത്തു
Kochi-Metro-Rail3

അങ്ങനെ കൊച്ചി മെട്രോയെയും സിനിമയിലെടുത്തു. അതെ കേരളത്തിന്റെ അഭിമാനമായ കൊച്ചിന്‍ മെട്രോ പശ്ചാത്തലമായി മലയാളത്തില്‍ ഒരു സിനിമ വരുന്നു. അറബിക്കടലിന്റെ റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്ങല്‍ മുഖ്യവേഷത്തില്‍ എത്തും.

തൃപ്പൂണിത്തുറയും കൊച്ചി നഗരവും മുഖ്യ ലൊക്കേഷനുകള്‍ ആകുന്ന ചിത്രം മെട്രോ മാനും കൊച്ചിയിലെ ഒരു സാധാരണ പെണ്‍കുട്ടിയും തമ്മിലെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.  മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ  സൂപ്പര്‍ താരങ്ങള്‍ ചിത്രവുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിക്കാര്‍ , കനല്‍ , തിരുവമ്പാടി തമ്പാന്‍ എന്നീ സൂപ്പര്‍ ഹിറ്റ്  ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച എസ് സുരേഷ് ബാബു, എം പദ്മകുമാര്‍ ടീം ആദ്യമായി ഒരു സിനിമ ഒരുമിച്ച് സംവിധാനം ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

മധു നീലകണ്ഡനാണ് ക്യാമറാമാന്‍, വി ജി ഫിലിംസിന്റെ ബാനറില്‍ അരുണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിക്കുന്നത് ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് ആണ് . എസ് സുരേഷ് ബാബു, എം യു പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്, വിനോദ് സുകുമാരന്‍ എഡിറ്റിങ്ങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ചഏ റോഷനാണ്. ക്രിസ്മസ് റിലീസായി അറബിക്കടലിന്റെ റാണി തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ