‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ടീസര്‍ എത്തി

ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന സിദ്ധാര്‍ത്ഥ ശിവ ചിത്രം ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ടീസര്‍ എത്തി

‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ടീസര്‍ എത്തി
kochavva-paulo-ayyappa-coelho

ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന സിദ്ധാര്‍ത്ഥ ശിവ ചിത്രം ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ടീസര്‍ എത്തി .ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത് .

കുഞ്ചാക്കോ ബോബന്റെ മുത്തച്ഛന്‍ കുഞ്ചാക്കോയുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു പഴയ ഉദയാ.വര്‍ഷങ്ങള്‍ക്കു മുന്പ് സിനിമാ രംഗത്ത് നിന്നും മറഞ്ഞ ഉദയായുടെ തിരിച്ചു വരവ് കൂടിയാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'. ‘ഉദയ പിക്‌ചേഴ്‌സ്’ എന്നാണ് പുതിയ  പേര്. നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍ പിള്ള രാജു എന്നിവരും കഥാപാത്രങ്ങളായെത്തും.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ