കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം

കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം
kuwait.1.201386

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വെയ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രന്‍ (34)ആണ് മരിച്ചത്. ആയിരുന്നു.

ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാങ്കറിൽനിന്ന് പാസഞ്ചർ ഗേറ്റിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്ന കുവൈത്ത് എയർവെയ്സ് വിമാനം കെട്ടിവലിക്കുകയായിരുന്ന കയർ പൊട്ടിയതാണ് അപകട കാരണം.തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുഷ്ബാക് ട്രാക്ടറിൽ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാൾക്ക് നിർദേശം നൽകുകയായിരുന്നുആനന്ദ്. കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ച് താഴെവീണ ആനന്ദിനുമേൽ വിമാനത്തിന്റെ ചക്രം കയറുകയായിരുന്നു.

അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകള്‍: നൈനിക ആനന്ദ്. ഇവര്‍ കുവൈത്തിലുണ്ട്.  പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു