പാര്‍ലമെന്റിലെ തര്‍ക്കത്തിന് പിന്നാലെ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

പാര്‍ലമെന്റിലെ തര്‍ക്കത്തിന് പിന്നാലെ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
kuwait_pm

കുവൈത്ത് സിറ്റി :കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്റെ രാജി അമീര്‍ ഷെയ്ഖ് സബാഹ്  അല്‍ അഹ്മദ് അല്‍ സബാഹിനു സമര്‍പ്പിച്ചത്. മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ രാജിവെച്ചതെന്ന് സർക്കാർ വക്താവ് താരിഖ് അല്‍ മുസാരാമാണു അറിയിച്ചത്.

ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റില്‍  കുറ്റവിചാരണ നടക്കാനിരിക്കേയാണു  നാടകീയമായി  പ്രധാനമന്ത്രി മന്ത്രി സഭയുടെ രാജിസമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കുറ്റ വിചാരണക്കൊടുവില്‍ പൊതുമരാമത്ത്വകുപ്പ്  മന്ത്രിയും ഏക വനിത മന്ത്രിയുമായ  ജിനാന്‍ അല്‍ ബുഷഹരി രാജിവെച്ചിരുന്നു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്