കനത്ത ചൂടില്‍ കുവൈത്ത് നഗരം വെന്തുരുകുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് കുവൈത്തിലെ താപനില. . കടുത്ത ചൂടില്‍ ഉരുകിയൊലിച്ച നിലയിലുള്ള ട്രാഫിക് പോസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

കനത്ത ചൂടില്‍ കുവൈത്ത് നഗരം വെന്തുരുകുന്നു
Kuwait_City_cropped

കനത്ത ചൂടില്‍  വെന്തുരുകുകയാണ് കുവൈത്ത് നഗരം. മധ്യപൗരസ്ത്യന്‍ മേഖലയില്‍ ഇന്നു വരെയുള്ളതില്‍ വച്ച് ഏറ്റവും ഉയർന്ന താപനിലയാണ്  വ്യാഴാഴ്ച കുവൈത്ത് നഗരത്തിലെ മിട്രിബായില്‍ രേഖപ്പെടുത്തിയത്,54 ഡിഗ്രി സെല്‍ഷ്യസ്!!സ്വകാര്യ കാലാവസ്ഥാനിരീക്ഷണ വെബ്‌സൈറ്റായ വെതർ അണ്ടർഗ്രൗണ്ട്‌ ആണ് റെക്കോഡ് താപനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് കുവൈത്തിലെ താപനില. . കടുത്ത ചൂടില്‍ ഉരുകിയൊലിച്ച നിലയിലുള്ള ട്രാഫിക് പോസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍റെ സ്ഥിരീകരണം  കൂടി ലഭിച്ചാൽ ,ഡെത്ത് വാലിക്കപ്പുറത്ത് ഭൂമിയില്‍ ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും കൂടിയ താപനിലയായിരിക്കും കുവൈത്തിലേത്.കിഴക്കന്‍ കാലിഫോര്‍ണിയയിലാണ് ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമായ ഡെത്ത് വാലി.1913ലാണ് ഇവിടുത്തെ താപനില 56.7 ഡിഗ്രിയായി അടയാളപ്പെടുത്തിയത്.

Save

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ