ലിച്ചി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് .കാരണം അങ്കമാലി ഡയറീസിനപ്പുറം മലയാളിക്ക് ലിച്ചിയിൽ പ്രണയമുണ്ട് മധുരമുണ്ട് ഒരൽപ്പം ഓർമ്മകളും… അങ്കമാലി ഡയറീസ് സിനിമയിലെ വിൻസെന്റ് പെപ്പെയുടെ ലിച്ചി.
മലയാളികൾക്കിടയിൽ തരംഗമായി മാറിയ ലിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത് ആലുവ സ്വദേശിനിയായ രേഷ്മ രാജനാണ്.കൊച്ചി രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ രേഷ്മ എന്ന നേഴ്സ് അങ്കമാലി ഡയറീസിലെ ലിച്ചി ആയതു തികച്ചും അപ്രതീക്ഷിതമായാണ് .ആശുപത്രിയുടെ പരസ്യത്തിൽ മോഡല്‍ ആയതാണ് രേഷ്മയുടെ സിനിമയിലേക്കുള്ള വഴി തെളിയിച്ചത് .. കേരളത്തിൽ പല ഭാഗത്തും വെച്ച ഹോർഡിങ്ങിലൂടെയാണ് സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി ലിച്ചിയെ കണ്ടെത്തിയത് .
കുറച്ചു കാലം നാട്ടില്‍ ജോലി ചെയ്തു ശേഷം വിദേശത്തു പോയി സെറ്റില്‍ ചെയ്യാന്‍ മോഹിച്ച രേഷ്മ അങ്ങനെയാണ് അങ്കമാലിയിലെ ലിച്ചിയായത് .ഓരോ വാക്കിനും ശേഷം പൊട്ടിവീഴുന്ന ചിരികൾ, നിഷ്കളങ്കമായ വാക്കുകൾ ഇതെല്ലാം രേഷ്മയിലും ലിച്ചിയിലും കാണാം. യഥാർഥത്തിൽ ലിച്ചി തന്നെയാണ് രേഷ്മ.അന്തരിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്ന കെ സി രാജന്റെ മകള്‍ ആണ് രേഷ്മ .