പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘടാനം ചെയ്തു. ഡിസംബര്‍ 30 രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയിക്കു നല്‍കി പ്രകാശനം ചെയ്തു. പ്രവാസി മലയാളികളുടെ സാമ്പത്തികമായ പങ്കാളിത്തത്തിനുപരി അവരുടെ ചിന്തകളും അഭിപ്രായങ്ങളും ഉൾച്ചേർന്നു കൊണ്ടുള്ളതാവണം പുതിയ കേരളനിർമിതിയെന്ന് ഉദ്ഘടാന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകമാകെ കൈക്കുള്ളിൽ ഒതുങ്ങുന്ന അവസ്ഥയിൽ ഒരു അന്താരാഷ്ട്ര വാർത്താക്രമം ഉണ്ടാകേണ്ടതിന്റെ അവിശ്യകത്തെക്കുറിച്ചു ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സ്മരാജ്യത്ത രാജ്യങ്ങളിളുടെ നിലപാട് മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മാധ്യമങ്ങളിലൂടെ അടിച്ചേല്പിക്കുകയും അവർക്ക് അനുകൂലമായ ബോധം നിര്മിക്കുകയും ചെയ്യുന്നു .സാമ്രാജ്യത്തിന്റെ ആയുധ കച്ചവടത്തിന് അന്തരാഷ്ട്ര പ്രസ് ഏജൻസികൾ സഹായുക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു . ഇറാഖ് യുദ്ധമുൾപ്പെടെ ഇത്തരം അന്താരാഷ്ട്ര ഏജൻസികളുടെ സാമ്രാജ്യത്വ താൽപര്യം കണ്ടതാണ്. വാർത്താവിനിമയ സാമ്രാജ്യത്വ അധിനിവേഷങ്ങൾ പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്.ഇത്തരം ഒരു കാലത്ത് ഈ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ വികസ്വര രാജ്യങ്ങൾക്കു സാധിക്കണം.
ലോക കേരളസഭ രാജ്യത്തിന് മാത്യകയാണെന്നും അദ്ധേഹം പറഞ്ഞു..നവകേരള നിർമ്മിതിയിൽ പ്രവാസി മാധ്യമ സമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കുന്ന വേദിയാണ് ലോക കേരള മാധ്യമ സഭ.
രണ്ടാമത് ലോക കേരളസഭ ജനുവരി 1 മുതല്‍ 3 വരെ തിരുവനന്തപുരത്ത് ചേരുന്നതിനു മുന്നോടിയായാണ് ഈ മാധ്യമസംഗമം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഗമം സംഘടിപ്പിക്കുന്നത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുകാനായി എത്തിച്ചേർന്നിരിക്കുന്നത്.
ലോക കേരള സഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമി ഒരുക്കിയ ‘പ്രവാസക്കാഴ്ച’ ഇന്ന് രാവിലെ മുതല്‍ മഹാത്മാ അയ്യങ്കാളി ഹാളില്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖകളും വിഡിയോകളുമടങ്ങിയ മള്‍ട്ടീമീഡിയ പ്രദര്‍ശനമാണ് ഇന്ന് മുതല്‍ 31 വരെ ഒരുക്കിയിരിക്കുന്നത്. നാല് പതിറ്റാണ്ടാണ്ടിലേറെയായി ഇന്ത്യന്‍ ഫോട്ടോഗ്രാഫി രംഗത്തെ പ്രധാനിയായ വനിതാ ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മള്‍ട്ടീമീഡിയ പ്രദര്‍ശനം ഉത്ഘാടനം നിര്‍വ്വഹിക്കും.
ദി ഹിന്ദു ഡെപ്യൂട്ടി ഫോട്ടോഗ്രാഫി എഡിറ്റര്‍ ഷാജു ജോണ്‍ ഫോട്ടോയും ജീവിതവും എന്ന വിഷയത്തില്‍ പ്രേക്ഷകരോട് സംവദിക്കും. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ഈ പ്രദര്‍ശനത്തില്‍ ഉണ്ടാവും. ലോകത്തിന്റെ ഏതുഭാഗത്തു നിന്നു വേണമെങ്കിലും ഓണ്‍ലൈനായി ഈ പ്രദര്‍ശനം കാണുന്നതിനുള്ള വെര്‍ച്വല്‍ റിയാലിറ്റി സങ്കേതവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നു സെഷനുകളായിട്ടാണ് മാധ്യമസഭ ചേരുക. നവകേരള നിര്‍മ്മിതിയില്‍ ദേശീയ മാധ്യമങ്ങളുടെ പങ്ക് ചര്‍ച്ച ചെയ്യുന്ന ആദ്യ സെഷനില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്ബ് മോഡറേറ്ററാവും. ദ ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പുറത്തുകൊണ്ടുവന്ന ജോസി ജോസഫ്, കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ്, ദ വയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം.കെ.വേണു, ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഉണ്ണിരാജന്‍ ശങ്കര്‍, ഫ്രണ്ട്‌ലൈന്‍ ഡല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേഷ് രാമകൃഷ്ണന്‍, സ്‌പെക്‌ട്രം അഴിമതി പുറത്തുകൊണ്ടുവന്ന ജെ. ഗോപീകൃഷ്ണന്‍, പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് സരസ്വതി ചക്രബര്‍ത്തി, ദീര്‍ഘകാലമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.അശോകന്‍, ജോര്‍ജ്ജ് കള്ളിവയലില്‍, ദ ഹിന്ദു ഡെപ്യൂട്ടി ഫോട്ടോ എഡിറ്റര്‍ ഷാജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡോ.സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററാകുന്ന പശ്ചിമേഷ്യയും കേരള വികസനവും എന്ന സെഷനില്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, എം.സി.എ.നാസര്‍, ഇ.എം.അഷ്‌റഫ്, പി.പി.ശശീന്ദ്രന്‍, എ.എം.ഹസ്സന്‍, കെ.എം.അബ്ബാസ്, സാം പൈനുംമൂട്, പി.എം.ജാബിര്‍ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും.
നവകേരളത്തിന്റെ ആഗോള പരിപ്രേക്ഷ്യം എന്ന വിഷയത്തിലുള്ള മൂന്നാം സെഷന്‍ സന്തോഷ് ജോര്‍ജ്ജ്കുളങ്ങര മോഡറേറ്ററാകും. സിംഗപ്പൂരില്‍ നിന്ന് പ്രവാസി എക്സ്പ്രെസ്സ് സിഗപ്പൂർ എഡിറ്റർ രാജേഷ് കുമാർ, അമേരിക്കയില്‍ നിന്ന് സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ്ജ് കാക്കനാട്ട്, മധു കൊട്ടാരക്കര, കാനഡയില്‍ നിന്ന് സുനിത ദേവദാസ്, ജര്‍മ്മനിയില്‍ നിന്ന് ജോസ് പുതുശ്ശേരി, തുടങ്ങിയവരാണ് മൂന്നാം സെഷനില്‍ പങ്കെടുക്കുന്നത്.
സമാപന സമ്മേളനം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.