അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് ഒരു ടിക്കെറ്റെടുത്തു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ആറരക്കോടി സമ്മാനം

യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസി സമ്മാനം അടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ് നായര്‍ക്കാണ് പത്ത് ലക്ഷം യുഎസ് ഡോളര്‍(ആറര കോടി രൂപയാണു) സമ്മാനമായി ലഭിച്ചത്.

അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് ഒരു ടിക്കെറ്റെടുത്തു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ആറരക്കോടി സമ്മാനം
lottery

യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസി സമ്മാനം അടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ് നായര്‍ക്കാണ് പത്ത് ലക്ഷം യുഎസ് ഡോളര്‍(ആറര കോടി രൂപയാണു) സമ്മാനമായി ലഭിച്ചത്. 254 ാമത് സീരീസ് നറുക്കെടുപ്പിലാണ് 1348 നമ്പര്‍ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സര്‍പ്രൈസ് നറുക്കെടുപ്പില്‍ മുഹമ്മദ് ഷബീറിന് ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സമ്മാനമായി ലഭിച്ചിരുന്നു.

സെപ്തംബറില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാനം നേടിയ കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്ക് 10 യുഎസ് ഡോളറിന്റെ ചെക്ക് ഡ്യൂട്ടി ഫ്രീ അധികൃതര്‍ കൈമാറി. മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 58കാരന്‍ ഒരു മാസം മുന്‍പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ആണ് മുഹമ്മദ് അലി മുസ്തഫയ്ക്ക് ഭാഗ്യം കൊണ്ടു വന്നത്.

അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ് മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടി 6.4 കോടി രൂപ(3.67 ലക്ഷം ദിര്‍ഹം) എന്നിവര്‍ക്കും സമ്മാനം ലഭിച്ചു.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ