താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
saudi-obit-abdul-jaleel_890x500xt (1)

റിയാദ്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഉംലജിൽ നിര്യാതനായി. മലപ്പുറം വാറങ്കോട് സ്വദേശി ഇടവഴിക്കൽ അബ്ദുൽ ജലീൽ (47) ആണ് മരിച്ചത്. ദുബൈയിൽ ഗൾഫ് റോക്ക് എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായ അബ്ദുൽ ജലീൽ ജോലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് സൗദിയിൽ എത്തിയത്.

വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് വിവരം. പരേതനായ ഇടവഴിക്കൽ അബൂബക്കർ ആണ് പിതാവ്. മാതാവ് - ആയിഷക്കുട്ടി പട്ടർകടവൻ. ഭാര്യ - ഷമീന ഇറയത്ത്. മക്കൾ - ആയിഷ റിദ, റൈഹാൻ, റാജി ഫാത്തിമ. സഹോദരങ്ങൾ - ഖമറുദ്ദീൻ, ഫാത്തിമ സുഹ്റ, മുംതാസ്, ഹാജിറ. ഉംലജ് ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദി അറേബ്യയിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ഉംലജിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ