MALAYALEE GOT TALENT – രജിസ്ട്രേഷന്‍ തുടരുന്നു

SG50 മലയാളീ കാര്‍ണിവലിന്‍റെ ഭാഗമായി നടക്കുന്ന മലയാളീ ഗോട്ട് ടാലന്റ് (MALAYALEE GOT TALENT) രജിസ്ട്രേഷന്‍ തുടരുന്നു. സിംഗപ്പൂരിലെ മലയാളി സംഘടനകള്‍ ചേര്‍ന്ന് SG50 ആഘോഷങ്ങളുടെ ഭാഗമായാണ് മലയാളി കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

SG50 മലയാളീ കാര്‍ണിവലിന്‍റെ ഭാഗമായി നടക്കുന്ന മലയാളീ ഗോട്ട് ടാലന്റ് (MALAYALEE GOT TALENT) രജിസ്ട്രേഷന്‍ തുടരുന്നു. സിംഗപ്പൂരിലെ മലയാളി സംഘടനകള്‍ ചേര്‍ന്ന് SG50 ആഘോഷങ്ങളുടെ ഭാഗമായാണ് മലയാളി കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സിംഗപ്പൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിലൊന്ന് നടക്കുന്ന അവസരത്തില്‍ സിംഗപ്പൂരിലെ മലയാളി പ്രതിഭകള്‍ക്ക് മാറ്റുരക്കാന്‍ ഉള്ള വേദി നല്‍കുകയാണ് ഈ ടാലന്റ് ഷോയുടെ ഉദ്ദേശ്യമെന്ന് സംഘാടകര്‍ അറിയിച്ചു. സപ്തംബര്‍ 6-ന് യിഷുന്‍ നേവല്‍ ബേസ് സെക്കന്ററി സ്കൂളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുക. കാര്‍ണിവല്‍ ദിവസം രാവിലെ 10 മുതലാണ് മലയാളീ ഗോട്ട് ടാലന്റ് നടക്കുക. സംഗീതം, നൃത്തം  തുടങ്ങി തങ്ങളുടെ ഏതു തരത്തിലുള്ള കഴിവുകളും മത്സരാര്‍ഥികള്‍ക്ക് അവതരിപ്പിക്കാവുന്നതാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിവിധ അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ പരിപാടിയുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ http://www.sg50malayaleecarnival.com/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Read more

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു