മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു

മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി സ്കൂൾ ടീച്ചർ റിയാദിൽ മരിച്ചു. സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന കണ്ണൂർ മാഹി സ്വദേശിനി സഫരിയ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭർത്താവ് മാഹി സ്വദേശി ജമാൽ കേച്ചേരി റിയാദ് അറബ് നാഷണൽ ബാങ്കിൽ ഉദ്യോഗസ്ഥനാണ്. മൂന്നു മക്കൾ. മൂത്തമകൾ നാട്ടിൽ എൻട്രൻസ് പരിശീലനത്തിലാണ്. രണ്ടാമത്തെ മകൻ റിയാദ് ഇന്ത്യൻ എംബസി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഏറ്റവും ഇളയ മകൾക്ക് മൂന്നു വയസ്. മൃതദേഹം നാട്ടിൽ  കൊണ്ടുപോവുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്