ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്നു കള്ളം പറഞ്ഞു; പരിഭ്രാന്തി പരത്തി യാത്രക്കാരന്‍

Share

കോഴിക്കോട്:  സീറ്റിൽ ഒറ്റയ്ക്കിരിക്കുന്നതിനായി അടുത്തിരിക്കാൻ വന്ന ആളിനോട് കൊറോണയാണെന്നു പറഞ്ഞു പരിഭ്രാന്തി പരത്തി യാത്രക്കാരന്‍. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ താമരശ്ശേരിയിലാണ് സംഭവം. കോഴിക്കോടു നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനാണ് തന്റെ അടുത്തിരിക്കാൻ വന്ന ആളിനോട് കൊറോണയാണെന്ന് പറഞ്ഞത്.

ഇതോടെ ആശങ്കയിലായ യാത്രക്കാരൻ പ്രശ്നം കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തി. യാത്രക്കാരുടെ പരിഭ്രാന്തി കണ്ട് കണ്ടക്ടർ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുൻപിൽ ബസ് നിർത്തി വിവരം അറിയിച്ചു. പൊലീസ് ഉടൻ‌ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക വിധേയനാക്കി. കൊറോണ ലക്ഷണങ്ങളൊന്നുമില്ലെന്ന റിപ്പോർട്ടും വന്നശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്.

സംഗതി കൈവിട്ട് പോയെന്ന് അറിഞ്ഞതോടെ കൊറോണ മാസ്കിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്ന് ഇയാൾ മാറ്റിപ്പറഞ്ഞു. അടുത്തിരിക്കാന്‍ വന്നയാൾക്ക് തന്റെ ഭാഷ മനസിലാകാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും മൈസൂർ സ്വദേശിയായ ഇയാൾ പൊലീസിനോട് പറഞ്ഞു.

Read more

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്